Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Police

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു​മി​നി​റ്റ് നേ​രം മൗ​നം ആ​ച​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ ന​ട​ത്തി​യ ഹീ​ന​പ്ര​വ​ർ​ത്തി​യാ​ണ്. യു​ക്തി​ര​ഹി​ത​മാ​യ അ​ക്ര​മ പ്ര​വൃ​ത്തി​യാ​ണ് ന​ട​ന്ന​തെ​ന്നും കേ​ന്ദ്ര മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

ഭീ​ക​ര​വാ​ദ​ത്തോ​ട് ഒ​രു സ​ന്ധി​യു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ളോ​ട് ആ​ഴ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നും നി​ർ​ദ്ദേ​ശം ന​ല്‍​കി. ലോ​ക​രാ​ജ്യ​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും കേ​ന്ദ്രം ന​ന്ദി അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും ഗൂ​ഢാ​ലോ​ച​ന​യി​ൽ ഭാ​ഗ​മാ​യ​വ​രെ​യും ക​ണ്ടെ​ത്താ​ൻ ശ​ക്ത​വും വേ​ഗ​ത്തി​ലു​മു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ർ​ദ്ദേ​ശം ന​ൽ​കി. ഭീ​ക​ര​വാ​ദി​ക​ളെ സ്പോ​ൺ​സ​ർ ചെ​യ്ത​വ​രെ അ​ട​ക്കം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഉ​ന്ന​ത​ത​ല​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട സേ​ന​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്തി​ക​ളെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Latest News

Up